പിറവം: നാലുദശാബ്ദമായി പിറവക്കാരെ ശീതളഛായയിൽ സിനിമ കാണിച്ച ദർശന തീയ്യറ്റർ ജപ്തി ഭീക്ഷണിയിൽ. വായ്പയെടുക്കുന്നവരെ സമ്മർദ്ദത്തിലാക്കുന്ന സർഫാസി നിയമം ദുരുപയോഗം ചെയ്താണ് ജപ്തി നടപടി യെന്നാണ് നാട്ടുക്കാരുടെ ആക്ഷേപം. വായ്പാ തിരിച്ചടവ് മൂന്ന് മാസത്തിൽ കൂടുതൽ മുടങ്ങിയാൽ ബാങ്കിന് സ്വമേധയാ ജപ്തി നടപടികൾ ആരംഭിക്കാം എവിടെ ആണ് ബാക്കിന്റെ കളി .(സെക്യൂരിറ്റൈസേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസ്സെറ്റ്സ് ആൻഡ് എൻഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റീസ് ഇന്ററസ്റ്റ് ആക്ട് എന്നതിന്റെ ചുരുക്കപ്പേരാണ് സർഫാസി (SARFAESI) Securitisation and Reconstruction of Financial Assets and Enforcement of Security Interest Act, 2002. വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ ധനകാര്യ സ്ഥാപനങ്ങൾക്ക് നേരിട്ട് ജപ്തി നടപടികൾ നടത്താനുള്ള അധികാരം കൊടുക്കുന്ന നിയമമാണിത് . 2002 ലാണ് ഇന്ത്യൻ പാർലമെന്റ് ഈ നിയമം പാസ്സാക്കിയത് )
ഇതിനകം തന്നെ സേവ് ദർശനയെന്ന ആഹ്വാനവുമായി നാട്ടുക്കാർ രംഗത്ത് ഇറങ്ങി കഴിഞ്ഞു. പിറവത്തിൻ്റെ വികസനത്തിന് നിസ്വാർത്ഥ സേവനം നല്കിയ പിറവത്തിൻ്റെ ഗ്രമപഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന സി.പൗലോസിൻ്റെ ദീർഘവീക്ഷണമാണ് പിറവം ദർശന തീയ്യറ്റർ, എൺപത്തുകളുടെ കാലഘട്ടത്തിൽ എയർ കണ്ടീക്ഷൻ ചെയ്ത തീയറ്റർ ഗ്രാമവാസികൾക്ക് പുത്തൻ അനുഭവം ആയിരുന്നു. പിറവം ജനങ്ങൾക്ക് ദർശന സിനിമാ കോട്ട അഭിമാന സതഭവും. പുറം ദേശങ്ങളിൽ നിന്നു വരെ ജനങ്ങൾ സിനിമ കണാൻ ദർശനയിൽ എത്തുമായിരുന്നു.

സിനിമാക്കോട്ടകൾക്ക് കഷ്ടകാലം ബാധിച്ചു തുടങ്ങിയപ്പോൾ അതിനെ പ്രതിരോധിക്കാൻ കലാ സ്നേഹി ആയ സി.പൗലോസിൻ്റെ പുത്രൻ ബിനോയി ഇറങ്ങി തിരിക്കുക ആയിരുന്നു. ആദ്യം വൈൽഡ് റിലീസിംങ് ആയിരുന്നു പ്രതിസന്ധിയെങ്കിൽ അത് സമർഥമായി തരണം ചെയ്തപ്പോൾ .സർവ്വനാശം വിതച്ച 2018ലെ വെളപ്പൊക്കം വന്ന് സിനിമാ കോട്ടയ്ക്ക് നാശം സംഭവിക്കുകയായിരുന്നു.
ഇതിനിടയിൽ വികസന വിരോധികളായ രാഷ്ട്രീയക്കാർ പ്രശ്നങ്ങൾ സൃഷ്ടിച്ചു.നാട്ടുകാരുടെ ഇടപെടലിൽ ഇവർ നിശബ്ദരാവുക ആയിരുന്നു. പിന്നീട് ഫീനിഷ്പക്ഷിയെ പോലെ ഉയര്ത്ത് എഴുനേൽപ്പ്. ഏറ്റവും നവീകരിച്ച് മൂന്ന് തീയറ്ററുകളായി മാറ്റി, പുത്തനനുഭവങ്ങൾ പകർന്നു കൊണ്ട് ബിനോയി സിനിമാക്കോട്ട പുനർനിർമ്മിച്ചു. 2020ൽ പൊട്ടി പുറപ്പെട്ട കൊറോണ എന്ന പകർച്ചവ്യാധി പടർന്ന് പിടിച്ചപ്പോൾ ലോകത്ത് ആകമാനം സിനിമ കോട്ടക്കൾ അടച്ചിടേണ്ടി വന്നു. ആ പ്രതിസന്ധി ദർശനയേയും ബാധിച്ചു. നവീകരണതിനായി എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിൻ്റെ പേരിൽ സർഫാസി ആക്ട് പ്രകാരം നോട്ടീസ് പതിച്ചിരിക്കുന്നത്
Foreclosure threat to Darshana Theater, locals protest
